ഫിഫാ മഞ്ചേരിക്ക് മടങ്ങാം, തുവ്വൂരിൽ സബാൻ കോട്ടക്കൽ ഫൈനലിൽ

തുവ്വൂരിൽ രണ്ടാം ഫൈനലിസ്റ്റായി സബാൻ കോട്ടക്കൽ ഫൈനൽ ഉറപ്പിച്ചു. ഇന്നലെ തുവ്വൂരിൽ നടന്ന സെമി ലീഗിലെ നിർണായക പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ തോല്പ്പിച്ചായിരുന്നു സബാൻ കോട്ടക്കലിന്റെ ഫൈനലിലേക്കുള്ള യാത്ര. അവസാന സെമി ലീഗ് മത്സരത്തിൽ ഒരു സമനില മതിയായിരുന്നു ഫിഫാ മഞ്ചേരിക്ക് ഫൈനലിലേക്ക് കടക്കാൻ. പക്ഷെ ഫിഫയെ തോൽപ്പിച്ച് കൊണ്ട് സബാൻ ആണ് ഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെയാണ് സബാൻ നേരിടുക.

തുവ്വൂർ സെമി ലീഗിലെ പോയന്റ് ടേബിൾ;

(ടീം,കളി,അടിച്ചഗോൾ,വഴങ്ങിയഗോൾ,പോയിന്റ്‌)

സബാൻ – 3 മത്സരം 5 പോയിന്റ്

റോയൽ ട്രാവൽസ് കോഴിക്കോട് – 3 മത്സരം 5 പോയിന്റ്

ഫിഫാ – 3 മത്സരം 4 പോയിന്റ്

ഫ്രണ്ട്സ് മമ്പാട് – 3 മത്സരം 1 പോയിന്റ്