അവസാനം ഫിഫാ മഞ്ചേരിക്ക് വിജയം

Newsroom

രണ്ട് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സെവൻസിലെ രാജാക്കന്മാരായ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് വേങ്ങര സെവൻസിൽ ആണ് ഫിഫ വിജയ വഴിയിൽ എത്തിയത്. ഇന്ന് ജിംഖാന തൃശ്ശൂരിനെ നേരിട്ട ഫിഫാ മഞ്ചേരി പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിൽ ഫിഫ വിജയിച്ചു.

നാളെ വേങ്ങരയിൽ കെ എംജി മാവൂർ എഫ് സി കൊണ്ടോട്ടിയെ നേരിടും