പൂങ്ങോട് സെമിയിലും അൽ മദീനക്ക് റോയൽ ട്രാവൽസിന് മുന്നിൽ പരാജയം

പൂങ്ങോട് അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് പരാജയം. ആദ്യ പാദ സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആണ് അൽ മദീനയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആദ്യ പാദത്തിൽ റോയൽ ട്രാവൽസിന്റെ വിജയം. ഇന്ന് ഉസ്മാൻ ആഷിഖ് ഗോളുമായി തിളങ്ങി. മുമ്പ് കാദറലി സെവൻസിലും അൽ മദീന റോയൽ ട്രാവൽസിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം പാദ സെമിയിൽ തിരിച്ചുവരാൻ ആകും മദീനയുടെ ഇനിയുള്ള ലക്ഷ്യം.

പൂങ്ങോട് സെവൻസിൽ നാളെ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിടും.