രണ്ടാം സൗഹൃദ മത്സരത്തിലും ഇന്ത്യക്ക് നിരാശ

ബഹ്റൈൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ന് യൂറോപ്യൻ എതിരാളികളായ ബെലാറസിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെലാറസ് രണ്ട് ഗോളുകളും നേടിയത്. 48ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് അകത്ത് വെച്ച് ഒരു വോളിയിലൂടെ ആർട്സം ആണ് ബെലാറസിന് ലീഡ് നൽകിയത്.

68ആം മിനുട്ടിൽ അവർ ലീഡ് ഇരട്ടിയാക്കി. സലാവി ആൻഡ്രെയുടെ ഒരു ലോ ക്രോസാണ് വലയിൽ എത്തിയത്. അവസാനം 91ആം മിനുട്ടിൽ ഹ്രാമികയും ഗോൾ നേടിയതോടെ അവരുടെ വിജയം പൂർത്തിയായി.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാം ഇന്ത്യക്കായി തന്റെ സീനിയർ അരങ്ങേറ്റം നടത്തി. മലയാളി താരം വി പി സുഹൈർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ബഹ്റൈനിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബഹ്റൈനോടും പരാജയപ്പെട്ടിരുന്നു.