ഫിഫാ മഞ്ചേരി അഖിലേന്ത്യാ സെവൻസ് 2022-23 സീസണിലെ ആദ്യ കിരീടം നേടി. ഇന്ന് കോട്ടക്കൽ അൽ അസ്ഹർ ടൂർണമെന്റിൽ സബാൻ കോട്ടക്കലിനെ ഏകപക്ഷീയമായ സ്കോറിന് തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഫിഫയുടെ വിജയം. ഫിഫ മഞ്ചേരിക്കു വേണ്ടി സാലി ഇരട്ട ഗോളുകളുമായി തിളങ്ങി. റിൻഷാദ് ഒരു ഗോളും നേടി.

ഫിഫ മഞ്ചേരിയുടെ നാലാം ഗോൾ ഒരു സെൽഫ് ഗോളായിരുന്നു. സബാൻ കോട്ടക്കൽ അവസാനം ഒരു ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. കോട്ടക്കലിൽ സെമിയിൽ ജിംഖാനയെ തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി കോട്ടക്കലിൽ ഫൈനലിൽ എത്തിയത്. ഇതിനു മുമ്പ് ഫിഫ മഞ്ചേരി ഈ സീസണിൽ മൂന്ന് ഫൈനൽ കളിച്ചിരുന്നു എങ്കിലും കിരീടം നേടാൻ ആയിരുന്നില്ല.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)