എംബപ്പെയും നെയ്മറും ഇല്ലാത്ത പി എസ് ജിയെ രക്ഷിച്ച് ലയണൽ മെസ്സി

Newsroom

Picsart 23 02 04 23 31 39 294

ലീഗ് വണിൽ മെസ്സിയുടെ മികവിൽ പി എസ് ജിക്ക് വീണ്ടും വിജയം. എംബപ്പെയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പി എസ് ജി ഇന്ന് ടുലൂസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പി എസ് ജി പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു പി എസ് ജിയുടെ വിജയം. ഇരുപതാം മിനുട്ടിൽ വാൻ ഡെൻ ബൂമൻ ആണ് ടുലൂസിന് ലീഡ് നൽകിയത്.

20230204 232347

അച്റഫ് ഹകീമിയുടെ ഒരു സ്ക്രീമറിലൂടെ 38ആം മിനുട്ടിൽ പി എസ് ജി സമനില പിടിച്ചു. പിന്നെ വിജയ ഗോളിനായുള്ള അന്വേഷണം ആയിരുന്നു. അവസാനം ലയണൽ മെസ്സി ആ പി എസ് ജി ആശങ്കയ്ക്ക് പരിഹാരം കണ്ടു. 58ആം മിനുട്ടിൽ ഹകീമി കൊണ്ടു വന്ന പന്ത് സ്വീകരിച്ച് മെസ്സി തൊടുത്ത ഷോട്ട് തടയാൻ കീപ്പറിന് ആകുമായിരുന്നില്ല. സ്കോർ 2-1.

മെസ്സി 232327

ഈ വിജയത്തോടെ പി എസ് ജി ഒന്നാം സ്ഥാനത്തുള്ള ലീഡ് 8 പോയിന്റാക്കി ഉയർത്തി. 22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് പി എസ് ജിക്ക് ഉള്ളത്.