എടത്തനാട്ടുകരയിൽ ഇന്ന് കലാശ പോരാട്ടം, അൽ മദീന vs റോയൽ ട്രാവൽസ്

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. സെവൻസിലെ വമ്പന്മാരായ റോയൽ ട്രാവൽസ് കോഴിക്കോടും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. വിവാദ സെമി ഫൈനലിന് ഒടുവിൽ ലിൻഷാ മണ്ണാർക്കാടിനെ കീഴ്പ്പെടുത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്. സീസണിലെ റോയൽ ട്രാവൽസിന്റെ നാലാം ഫൈനലാണിത്. ഇതിനു മുമ്പ് കളിച്ച മൂന്ന് ഫൈനലിലും റോയൽ ട്രാവൽസ് കപ്പ് ഉയർത്തിയിരുന്നു.

മദീനയ്ക്ക് ഇത് രണ്ടാം ഫൈനലാണ്. സീസണിലെ ആദ്യ കിരീടത്തിനായി കാത്തിരിക്കുകയാണ് അൽ മദീന. ചിരവൈരികളായ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു അൽ മദീനയുടെ ഫൈനൽ പ്രവേശനം. സീസണിൽ ഇതിനു മുമ്പ് ബേക്കലിൽ വെച്ചായിരുന്നു അൽ മദീനയും റോയൽ ട്രാവൽസും ഏറ്റുമുട്ടിയത്. അന്ന് മദീനയ്ക്ക് ആയിരുന്നു വിജയം.

Advertisement