ലൊബേര ഇല്ലാത്ത ഗോവ ഇന്ന് ഹൈദരബാദിനെതിരെ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ഹൈദരബാദിനെ നേരിടും. പരിശീലകൻ ലൊബേര ക്ലബ് വിട്ടതിനു ശേഷമുള്ള ഗോവയുടെ ആദ്യ മത്സരമാകും ഇത്. ഡെറിക് പെരേരയും ക്ലിഫോർഫ് മിറാണ്ടയുമാകും ഇന്ന് ഗോവയ്ക്കായി തന്ത്രങ്ങൾ മെനയുക. ലൊബേരയുടെ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാകും ഗോവ ഇന്ന് ഇറങ്ങുക. എന്നാൽ ലൊബേരയുടെ കീഴിൽ കണ്ട അറ്റാക്കിംഗ് ഫുട്ബോൾ ഇനി ഗോവയിൽ നിന്ന് കാണാൻ ആകുമോ എന്ന് ആരാധകർ സംശയിക്കുന്നു.

ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഗോവയ്ക്ക് ഇന്ന് വിജയിക്കേണ്ടതുണ്ട്. ലീഗിലെ അവസാന സ്ഥാനക്കാരായ ഹൈദരബാദിനെതിരെ എളുപ്പത്തിൽ ജയം നേടാമെന്ന് ഗോവ കരുതുന്നു. ലീഗിൽ നേരത്തെ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ ഗോവയ്ക്ക് ആയിരു‌‌ന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Advertisement