മലേഷ്യ മാസ്റ്റേഴ്സ്, പി വി സിന്ധു ക്വാർട്ടറിൽ

- Advertisement -

മലേഷ്യ മാസ്റ്റേഴ്സിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ജപ്പാൻ താരം അയാ ഒഹോരിയെ ആണ് പി വി സിന്ധു തോൽപ്പിച്ചത്. നേരിട്ട സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 21-10, 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. തുടർച്ചയായ ഒമ്പതാം മത്സരത്തിലാണ് അയ ഒഹോരിയെ സിന്ധു തോൽപ്പിക്കുന്നത്.

തായി സു യിങും സുങ് ജി ഹ്യുനും തമ്മിലുള്ള മത്സരത്റ്റ്ഗികെ വിജയിയെയാകും സിന്ധു ക്വാർട്ടറിൽ നേരിടുക. വെള്ളിയാഴ്ച ആകും ക്വാർട്ടർ നടക്കുക.

Advertisement