അരീക്കോട് സെവൻസ്, എ വൈ സി ഉച്ചാരക്കടവ് ഫൈനലിൽ

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ ആണ് എ വൈ സി ഉച്ചാരക്കടവ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ വിജയം. നാളെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ കെ എം ജി മാവൂരും ലിൻഷ മണ്ണാർക്കാടും നേർക്കുനേർ വരും. ഇരുവരുടെയും ആദ്യ പാദം സമനിലയിൽ കലാശിച്ചിരുന്നു