അരീക്കോട് ഫൗൾ ചെയ്ത അൽ മദീന താരത്തിന് വിലക്ക്

Newsroom

Picsart 23 02 07 13 20 04 051

ഇന്നലെ അരീക്കോട് തെരട്ടമ്മൽ സെവൻസിൽ ഫൗൾ ചെയ്ത അൽ മദീന താരം റാഷിദിന് എതിരെ നടപടി. താരത്തെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന വന്നു‌. ഇന്നലെ യൂണിറ്റി കൈതക്കാടിനെതിരായ മത്സരത്തിൽ ആണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു വിദേശ താരത്തെ അൽ മദീന താരം റാഷിദ് ഫൗൾ ചെയ്തത്. ഇത് മത്സര ശേഷം വലിയ ചർച്ച ആവുകയും ചെയ്തിരുന്നു.

ഫൗൾ വീഡിയോ

ഔദ്യോഗിക പ്രസ്താവന:

സ്നേഹം നിറഞ്ഞ ടീം ഓണേഴ്സ് & അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ ,
ഇന്നലെ [ 6-2-23 ] തെരട്ടമ്മൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അരികോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ യൂറോ സ്പോട്സ് പടന്ന – അൽ-മദീന ചെർപ്പുളശ്ശേരി മത്സരത്തിൽ മദീനയുടെ റാഷിദ് എന്ന കളിക്കാരൻ എതിർ ടീമിലെ കളിക്കാരനെ മാരകമായ ഫൗൾ ചെയ്തതിന് റാഷിദിനെ നാളെ മുതലുള്ള മദീനയുടെ 2 ഗ്രൗണ്ടിലും അരി കോട് മദീനയുടെ അടുത്ത മത്സരത്തിൽ നിന്നും ആകെ 3 കളികളിൽ നിന്നും മാറ്റി നിർത്തുവാൻ തീരുമാനിച്ചു.
എന്ന്
പ്രസിഡന്റ് – ശ്രീ. ഹബീബുള്ള
ജനറൽ സെക്രട്ടറി – ശ്രീ.മുഹമ്മദ് അഷറഫ് [ ബാവ ]
Aksftma, സംസ്ഥാന കമ്മിറ്റി ,
മലപ്പുറം