ഒളവണ്ണയിലും അൽ ശബാബിന് ജയം

അൽ ശബാബിന് തുടർച്ചയായ വിജയം. ഇന്നലെ ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ ആണ് പരാജയപ്പെട്ടത്. അൽ ശബാബ് തൃപ്പനച്ചി ഒളവണ്ണയിലെ കഴിഞ്ഞ മത്സരത്തിൽ ശാസ്താ തൃശ്ശൂരിനെയും തോൽപ്പിച്ചുരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ ശബാബ് ജയിച്ചത്.

ഇന്ന് ഒളവണ്ണയിൽ അൽ മിൻഹാൽ ജവഹർ മാവൂരിനെ നേരിടും.