പരാജയപ്പെട്ടെങ്കിലും അൽ മദീന ചെർപ്പുളശ്ശേരി എടപ്പാൾ സെവൻസിൽ ഫൈനലിൽ

325763793 833830734355081 3922628319381521453 N.webp

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനൽ രണ്ടാം പാദത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ലിൻഷ മണ്ണാർക്കാടിനോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിൻഷ മണ്ണാർക്കാട് വിജയിച്ചത്. ആദ്യ പാദത്തിൽ അൽ മദീന ആയിരുന്നു വിജയിച്ചത്. ഒരോ ടീമുകളും ഒരോ പാദം വീതം വിജയിച്ചതോടെ ആര് ഫൈനലിലേക്ക് കടക്കും എന്ന് അറിയാൻ പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. ഈ പെനാൾട്ടിയിൽ വിജയിച്ചാണ് അൽ മദീന ഫൈനലിലേക്ക് മുന്നേറിയത്.

അൽ മദീന 23 01 21 11 06 19 938

അൽ മദീന ചെർപ്പുളശ്ശേരിയുടെ ഈ സീസണിലെ നാലാം ഫൈനലാണിത്. ഇതുവരെ കളിച്ച മൂന്ന് ഫൈനലുകളിൽ രണ്ട് ഫൈനലുകൾ വിജയിച്ച് രണ്ട് കിരീടങ്ങൾ അൽ മദീന അവരുടെ ട്രോഫി ക്യാബിനെറ്റിലേക്ക് എത്തിച്ചു കഴിഞ്ഞു.