ഡിബാലയുടെ ഇരട്ട അസിസ്റ്റ്, അപരാജിത കുതിപ്പ് തുടർന്ന് ജോസെയുടെ റോമ

Newsroom

Picsart 23 01 23 00 39 16 281
Download the Fanport app now!
Appstore Badge
Google Play Badge 1

ജോസെ മൗറീനോയുടെ റോമ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ലാ സ്പെസിയയിലെ ഒറോജെൽ സ്റ്റേഡിയം-ഡിനോ മാനുസിയിൽ നടന്ന തങ്ങളുടെ സീരി എ മത്സരത്തിൽ റോമ സ്പെസിയയെ 2-0ന് പരാജയപ്പെടുത്തി. 45-ാം മിനിറ്റിൽ ഡിബാലയുടെ അസിസ്റ്റിൽ എൽ ഷരാവിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനുള്ളിൽ, 49-ാം മിനിറ്റിൽ, ഡിബാലയുടെ തന്നെ അസിസ്റ്റിൽ ടാമി അബ്രഹാം റോമയുടെ രണ്ടാം ഗോൾ നേടി.

റോമ 23 01 23 00 39 25 578

ഈ വിജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് റോമ. ടേബിളിൽ മുന്നോട്ട് കയറാനും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനും ശ്രമിക്കുന്ന റോമയ്ക്ക് ഈ വിജയം ആവേശം പകരും. അവസാന ഏഴു മത്സരങ്ങളിൽ റോമ പരാജയം അറിഞ്ഞിട്ടില്ല.