നിക്കോളോ സാനിയോലോ ഇനിയൊരിക്കലും തങ്ങൾക്കായി കളിക്കില്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ റോമ ആരംഭിച്ചു. സനിയോളോ ക്ലബിനോടും ആരാധകരോടും പരസ്യമായി മാപ്പു പറഞ്ഞു എങ്കിലും താരത്തെ ഇനി കളിപ്പിക്കേണ്ട എന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. റോമ സൈനോളോയുടെ ലോക്കറും ഫോട്ടോയും അടക്കം ക്ലബിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും സ്റ്റേഡിയത്തിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ഇറ്റാലിയൻ താരം ജനുവരി തുടക്കത്തിൽ തന്നെ ഒരു ട്രാൻസ്ഫർ അഭ്യർത്ഥന നടത്തിയിരുന്നു. ഇനി തന്നെ റോമയുടെ മത്സരങ്ങൾക്കായി വിളിക്കരുത് എന്നും സനിയോളോ പറഞ്ഞിരുന്നു. അതിനു ശേഷം ബോൺമൗത്തിൽ നിന്ന് ഒരു ഓഫർ സനിയോളൊക്ക് ആയി ലഭിച്ചപ്പോൾ താരം ആ ഓഫർ നിരസിക്കുകയും ചെയ്യുകയുണ്ടായി. ഇതോടെ മാനേജ്‌മെന്റ് താരത്തിനെതിരെ തിരിയുക ആയിരുന്നു.
ഇനി അടുത്ത സമ്മറിൽ താരത്തെ വിൽക്കുന്നത് വരെ റോമ ജേഴ്സിയിൽ താരം കളത്തിലിറങ്ങുന്നത് എന്നാണ് ക്ലബിന്റെ ഇപ്പോഴത്തെ തീരുമാനം. സനിയോളോക്ക് 2024വരെ ക്ലബിൽ കരാർ ഉണ്ട്.