ജിനി വൈനാൾഡം പി.എസ്.ജി വിടും, താരം റോമയിൽ ചേർന്നേക്കും

ഡച്ച് താരം ജിനി വൈനാൾഡവും ആയുള്ള കരാർ റദ്ദാക്കി ഫ്രഞ്ച് ജേതാക്കൾ ആയ പാരീസ് സെന്റ് ജർമൻ. ലിവർപൂളിൽ നിന്ന് ഫ്രഞ്ച് ക്ലബിൽ എത്തിയ ശേഷം താരത്തിന് വലിയ പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ആദ്യ പതിനൊന്നിലും താരത്തിന് അവസരങ്ങൾ കുറഞ്ഞു.

നിലവിൽ എത്രയും പെട്ടെന്ന് പുതിയ ക്ലബിൽ ചേക്കാറുള്ള ശ്രമം ആണ് വൈനാൾഡം നടത്തുന്നത്. ഇറ്റാലിയൻ ക്ലബ് എ.എസ് റോമ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് വരെയും ഔദ്യോഗിക കരാറുകൾ ഒന്നും ജോസെ മൊറീന്യോയുടെ ടീം താരത്തിന് മുന്നിൽ വച്ചിട്ടില്ല.