ഇന്റർ മിലാൻ മധ്യനിര താരം വിദാൽ ദീർഘകാലം പുറത്തിരിക്കും. താരത്തിന് മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരും എന്ന് ഇന്റർ മിലാൻ അറിയിച്ചു. ഇനി ഈ സീസണ വിദാൽ കളിക്കാൻ സാധ്യതയില്ല. കുറച്ചു കാലമായി പരിക്ക് വിദാലിനെ അലട്ടുന്നുണ്ടായിരുന്നു. ആ പരിക്ക് ഭേദമാക്കാൻ കൂടി വേണ്ടിയാണ് ഈ ശസ്ത്രക്രിയ. താരം അറ്റലാന്റയ്ക്ക് എതിരായ അവസാന മത്സരത്തിൽ കളിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ബാഴ്സലോണ വിട്ട് ഇന്ററിൽ എത്തിയ വിദാൽ ഇതുവരെ ക്ലബിനായി 23 സീരി എ മത്സരങ്ങൾ കളിച്ചു. 33കാരനായ വിദാലിന്റെ അഭാവം ഇന്ററിന്റെ കിരീട പോരാട്ടത്തെ മോശമായി ബാധിക്കും.