” തന്നെ മാഡ്രിഡിൽ എത്തിക്കാൻ റയൽ ഏറെക്കാലം ശ്രമിച്ചിരുന്നു ” – ടോട്ടി

- Advertisement -

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടിയെ മാഡ്രിഡിൽ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. ടോട്ടി തന്നെയാണ് തന്നെ സ്വന്തമാക്കാൻ റയൽ ശ്രമിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയത്. രണ്ടായിരത്തി അഞ്ചുമുതൽ തന്നെ റയലിൽ എത്തിക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ അവർ ശ്രമിച്ചെങ്കിലും റോമയ്‌ക്കോടുള്ള സ്നേഹം കാരണം തനിക്ക് ഒളിമ്പിക് സ്റ്റേഡിയം വിട്ട് പോകാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോട്ടിയെന്നെഴുതിയ No.10 ഷർട്ട് റയൽ മാഡ്രിഡ് തനിക്കയച്ച് തന്നിരുന്നുവെന്നും ടോട്ടി പറഞ്ഞു. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ക്ക് ശേഷം ക്ലബ് ഡയറക്ടര്‍ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ്‌ ആന്‍ഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.

 

Advertisement