സ്റ്റോപ്പേജ് ടൈമിൽ ഇരട്ട ഗോളുകളുമായി ടോറീനോ

സീരി എ യിൽ വമ്പൻ തിരിച്ച് വരവ് നടത്തി ടോറീനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജെനോവയെ ടോറീനോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമിലെ ഇരട്ട ഗോളുകളാണ് ടോറീനോക്ക് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടു കൂടി ആറാം സ്ഥാനത്താണ് സീരി എയിൽ ടോറീനോയുടെ സ്ഥാനം. മൂന്നാം മിനുട്ടിൽ ക്രിസ്ത്യൻ കൗയമേയിലൂടെ ജെനോവ ലീഡ് നേടി.

ഇരുപത്തിയെട്ടാം മിനുട്ടിൽ റോമിലോ ചുവപ്പ് കണ്ടു പുറത്തായത് ജെനോവക് തിരിച്ചടിയായി. പക്ഷെ കളിയിലെ ട്വിസ്റ്റുണ്ടായത് ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിലാണ്. രണ്ടു ഗോളുകളാണ് മൂന്നു മിനുട്ടിൽ ടോറീനോ അടിച്ചു കൂട്ടിയത്. ആൻഡ്രിയ ബെലോട്ടി, ക്രിസ്ത്യൻ അൻസലടി എന്നിവരാണ് ടോറീനോയ്ക്ക് വേണ്ടി ഗോളടിച്ചത്.