അവസാന കിക്കിൽ നാടകീയ ജയം, മേഴ്സിസൈഡ് ഡെർബി ലിവർപൂളിനൊപ്പം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശ ഡെർബി ലിവർപൂളിനൊപ്പം നിന്നു. ഇന്ന് ആൻഫീൽഡിൽ നടന്ന മേഴ്സിസൈഡ് ഡെർബിയിൽ അവസാന കിക്കിലാണ് ലിവർപൂൾ വിജയ ഗോൾ കണ്ടെത്തിയത്. നിരവധി അവസരങ്ങൾ ലിവർപൂൾ പാഴാക്കിയ മത്സരം സമനിലയിൽ ചെന്ന് അവസാനിക്കും എന്ന് ആയിരുന്നു കരുതിയത്. കളി 94ആം മിനുട്ട് വരെ ഗോൾ രഹിതവുമായിരുന്നു.

പക്ഷെ അവസാന ഘട്ടത്തിൽ എവർട്ടൺ ഗോൾ കീപ്പറിന്റെ ഒരനാവശ്യ ഇടപെടൽ ലിവർപൂളിന്റെ ഒരു സുവർണ്ണാവസരമായി മാറുകയും അതു ബെൽജിയൻ താരം ഒറിജി ഗോളാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. ഒറിജിയുടെ എവർട്ടണെതിരായ മൂന്നാം ഗോളാണിത്. ഈ വിജയം ലിവർപൂളിന് സിറ്റിക്കു മേലുള്ള സമ്മർദ്ദം നിലനിർത്താൻ സഹായിക്കും.

14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 36 പോയന്റാണ് ലിവർപൂളിനുള്ളത്. 38പോയന്റായി മാഞ്ചസ്റ്റർ സിറ്റി ആണ് ഇപ്പോഴും ലീഗിൽ ഒന്നാമതുള്ളത്.

Advertisement