സ്മാളിംഗിനും പെലെഗ്രിനിക്കും പരിക്ക്

- Advertisement -

റോമയുടെ രണ്ട് പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയുൽ. മധ്യനിര താരം ലൊറെൻസോ പെലെഗ്രിനിയും സെന്റർ ബാക്ക് ക്രിസ് സ്മാളിംഗുമാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. സ്മാളിംഗിന് ഇടതു കാലിനാണ് പരിക്കേറ്റിരിക്കുന്നത്. സ്മാളിംഗിന്റെ പരിക്ക് സാരമുള്ളതാണ്. താരം ആഴ്ചകളോളം പുറത്തായിരിക്കും. ഇനി ജനുവരിയിൽ മാത്രമേ സ്മാളിംഗ് കളിക്കാൻ സാധ്യതയുള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ഇറ്റലിയിൽ എത്തിയ സ്മാളിംഗ് റോമയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്നതിനിടയിലാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. പെലെഗ്രിനിയുടെ പരിക്ക് അത്ര സാരമുള്ളതല്ല എന്നാണ് റിപ്പോർട്ട് എങ്കിലും പെലെഗ്രിനിയും ഒരാഴ്ചയോളം പുറത്തിരിക്കും.

Advertisement