തിയാഗോ സിൽവയ്കും കവാനിക്കും പുതിയ കരാർ നൽകില്ല എന്ന് പി എസ് ജി

- Advertisement -

നീണ്ട കാലമായി പി എസ് ജിക്ക് ഒപ്പം ഉള്ള സീനിയർ താരങ്ങളായ കവാനിയും തിയാഗോ സിൽവയും ക്ലബ് വിടും എന്ന് പി എസ് ജി തന്നെ ഔദ്യോഗികമായി വ്യക്തമാക്കി. ഇരുവരുടെയും കരാർ ഈ സീസണോടെ അവസാനിക്കുന്നതാണ്. ഇരു താരങ്ങൾക്കും പുതിയ കരാർ നൽകേണ്ടതില്ല എന്നാണ് ക്ലബിന്റെ തീരുമാനം എന്ന് പി എസ് ജിയുടെ സ്പോർടിങ് ഡയറക്ടർ ലിയെനാർഡോ പറഞ്ഞു.

ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവ 2012ൽ മിലാനിൽ നിന്നായിരുന്നു പി എസ് ജിയിൽ എത്തിയത്. എട്ടു സീസണുകളിൽ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ താരം നേടി. നാലു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സിൽവ നേടിയിട്ടുണ്ട്.

പി എസ് ജിയിൽ ഇപ്പോൾ കവാനിക്ക് അവസരങ്ങൾ കുറഞ്ഞത് കൊണ്ടാണ് ക്ലബ് മാറാനുള്ള തീരുമാനത്തിലേക്ക് എത്തുനതെന്ന് കവാനി നേരത്തെ പറഞ്ഞിരുന്നു. 2013 മുതൽ പി എസ് ജിയുടെ പ്രധാന താരമായിരുന്നു കവാനി.

Advertisement