എഫ് സി ഗോവയുടെ ക്യാപ്റ്റൻ ക്ലബ് വിട്ടു

- Advertisement -

എഫ് സി ഗോവയുടെ ക്യാപ്റ്റനായ മന്ദർ റാവു ദേശായി ക്ലബ് വിട്ടു. നീണ്ട ആറു വർഷമായി ക്ലബിനൊപ്പം ഉള്ള മന്ദർ റാവു ക്ലബ് വിട്ടതായി ക്ലബ് തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. ഇത്ര കാലം ക്ലബിനു നൽകിയ സേവനത്തിന് മന്ദർ റാവുവിനോട് നന്ദി അറിയിക്കുന്നതായും ക്ലബ് അറിയിച്ചു. മുൻ എഫ്സി ഗോവ പരിശീലകനായ ലൊബേര ഇപ്പോൾ പരിശീലിപ്പിക്കുന്ന മുംബൈ സിറ്റിയിലേക്ക് ആകും മന്ദർ റാവു ദേശായി പോവുക.

വലിയ ഓഫർ ആണ് മുംബൈ സിറ്റി വാഗ്ദാനം ചെയ്തിട്ടുള്ളത്. ലൊബേരയുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് മന്ദർ റാവു. ലെഫ്റ്റ് ബാക്കായ മന്ദർ റാവു ഐ എസ് എൽ തുടക്കം മുതൽ എഫ് സി ഗോവയുടെ തന്നെ താരമായിരുന്നു. വിങ്ങർ ആയിരുന്നു എങ്കിലും ലൊബേര താരത്തെ ലെഫ്റ്റ് ബാക്കായി മാറ്റി ക്യാപ്റ്റന്റെ ആം ബാൻഡും നൽകുകയായിരുന്നു. ഇതുവരെ 97 മത്സരങ്ങൾ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായുരുന്നു

Advertisement