വീണ്ടും ഗോൾ അടിച്ചു വ്ലാഹോവിച്, തിരിച്ചു വന്നു ജയം കണ്ടു ഫിയരന്റീന

20211201 012725

ഇറ്റാലിയൻ സീരി എയിൽ ഗോൾ അടി മികവ് തുടർന്ന് സെർബിയൻ താരം തുസാൻ വ്ലാഹോവിച്. ഇന്നത്തെ ഫിയരന്റീന മത്സരത്തിലും ഗോൾ നേടിയ 21 കാരനായ വ്ലാഹോവിച് 2021 ൽ 39 കളികളിൽ നിന്നു 29 മത്തെ ഗോൾ ആണ് ഇതോടെ നേടിയത്. സീസണിൽ ലീഗിലെ പന്ത്രണ്ടാം ഗോളും. സാംദോറിയക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഫിയരന്റീന ജയം. ആദ്യ പകുതിയിൽ നാലു ഗോളുകളും പിറന്ന മത്സരത്തിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷം ആണ് ഫിയരന്റീന ജയം പിടിച്ചെടുത്തത്.

പതിനഞ്ചാം മിനിറ്റിൽ ഗാബിയഡിനിയുടെ ഗോളിൽ പിറകിൽ പോയ ഫിയരന്റീനക്ക് 23 മത്തെ മിനിറ്റിൽ ജോസെ കാലജോൻ ആണ് സമനില ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് 32 മത്തെ മിനിറ്റിൽ ഹെഡറിലൂടെ തന്റെ ഗോൾ കണ്ടത്തിയ വ്ലാഹോവിച് ടീമിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരം ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഗോൾ ആക്കി മാറ്റിയ റിക്കാർഡോ സോറ്റിൽ ആണ് ഫിയരന്റീന ജയം പൂർത്തിയാക്കുന്നത്. ജയത്തിനു പിറകെ നിലവിൽ ലീഗിൽ ആറാമത് ആണ് ഫിയരന്റീന.

Previous articleഹാട്രിക്കുമായി മരിയോ പാസാലിച്, വമ്പൻ ജയവുമായി അറ്റലാന്റ
Next articleദേശീയ സീനിയർ വനിതാ ഫുട്ബോൾ, രണ്ടാം മത്സരത്തിൽ കേരളത്തിന് വിജയം