ഹാട്രിക്കുമായി മരിയോ പാസാലിച്, വമ്പൻ ജയവുമായി അറ്റലാന്റ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സീരി എയിൽ വെനഷിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നാലാം സ്ഥാനക്കാർ ആയ അറ്റലാന്റ. സീസണിൽ മിന്നും ഫോമിലുള്ള മരിയോ പാസാലിച്ചിന്റെ ഹാട്രിക് മികവിലാണ് അറ്റലാന്റ വലിയ ജയം നേടിയത്. മത്സരത്തിൽ ഏതാണ്ട് നല്ല ആധിപത്യം ആണ് അറ്റലാന്റ പുലർത്തിയത്. ഏഴാം മിനിറ്റിൽ ഇലിസിച്ചിന്റെ പാസിൽ നിന്നു ആദ്യ ഗോൾ നേടിയ പാസാലിച് പന്ത്രണ്ടാം മിനിറ്റിൽ ലൂയിസ് മ്യൂരിലിന്റെ പാസിൽ നിന്നു പാസാലിച് ടീമിന്റെ രണ്ടാം ഗോളും കണ്ടത്തി.

രണ്ടു ഗോളുകൾ പിറന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ആണ് മൂന്നാം ഗോൾ പിറന്നത്. പെസല്ലെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് കോപ്മെയിനർസ് ആണ് ഇത്തവണ ഗോൾ കണ്ടത്തിയത്. തുടർന്ന് 10 മിനിട്ടുകൾക്ക് ശേഷം മ്യൂരിലിന്റെ തന്റെ പാസിൽ നിന്നു തന്റെ ഹാട്രിക് പൂർത്തിയാക്കിയ പാസാലിച് അറ്റലാന്റയുടെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ പോയിന്റ് നിലയിൽ ഒരു കളി കുറവ് കളിച്ച മൂന്നാമതുള്ള ഇന്റർ മിലാനു ഒപ്പം എത്താൻ അറ്റലാന്റക്ക് ആയി.