ദേശീയ സീനിയർ വനിതാ ഫുട്ബോൾ, രണ്ടാം മത്സരത്തിൽ കേരളത്തിന് വിജയം

Img 20211128 173148

കേരളത്തിൽ വെച്ച് നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയം. ഇന്നലെ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനം വിനിതാ വിജയൻ ആണ് കേരളത്തിന് ലീഡ് നൽകിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് ഒപ്പം എത്തി.

പിന്നീട് മത്സരത്തിന്റെ 75ആം മിനുട്ടിൽ മാനസ ആണ് കേരളത്തെ വീണ്ടും മുന്നിൽ എത്തിക്കുന്നത്. അവസാനം 86ആം മിനുട്ടിൽ ഫെമിന വിജയം ഉറപ്പിച്ച മൂന്നാം ഗോളും കേരളത്തിനായി നേടി. ഇനി ഡിസംബർ 2ന് കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ മിസോറാമിനോട് കേരളം പരാജയപ്പെട്ടിരുന്നു.

Previous articleവീണ്ടും ഗോൾ അടിച്ചു വ്ലാഹോവിച്, തിരിച്ചു വന്നു ജയം കണ്ടു ഫിയരന്റീന
Next articleഒന്നും രണ്ടുമല്ല 20 ഗോളുകൾ! ഇംഗ്ലണ്ട് ഗോൾ മഴ! ഹാട്രിക് നേടി നാലു താരങ്ങൾ!