നാല് ഗോൾ ജയവും ആയി റോമ

ഇറ്റാലിയൻ സീരി എയിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ലെകെയെ തകർത്തു എ. എസ് റോമ. തരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എതിരാളികൾക്ക് എതിരെ സ്വന്തം മൈതാനത്ത് മിന്നും പ്രകടനം ആണ് റോമ പുറത്ത് എടുത്തത്. ജയത്തോടെ 42 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്തേക്കു ഉയരാൻ റോമക്ക് ആയപ്പോൾ തോൽവി വഴങ്ങിയ എതിരാളികൾ 16 സ്ഥാനത്ത് ആണ്.

13 മിനിറ്റിൽ ചെങ്കിസ് ഉണ്ടറിലൂടെ മുന്നിലെത്തിയ റോമ 37 മിനിറ്റിൽ ഹെന്രിക് മിക്കിത്യാര്യനിലൂടെ ലീഡ് ഉയർത്തി. തുടർന്ന് രണ്ടാം പകുതിയിൽ 70 മിനിറ്റിൽ ചെക്കോയിലൂടെ മൂന്നാം ഗോൾ കണ്ടത്തിയ റോമ 80 മിനിറ്റിൽ പ്രതിരോധനിര താരം അലക്‌സാണ്ടർ കൊറലോവിലൂടെ ഗോളടി പൂർണ്ണമാക്കി. മിക്കിത്യാര്യൻ, ചെക്കോ എന്നിവർ ഗോൾ അടിക്കുകയും അസിസ്റ്റ് നൽകുകയും ചെയ്തു മത്സരത്തിൽ തിളങ്ങി. സീരി എയിൽ കൊറോണ വൈറസ് മൂലം 3 മത്സരങ്ങൾ മാറ്റി വച്ച ദിനം കൂടിയായിരുന്നു ഇന്ന്.