ഇരിക്കൂറിൽ സബാൻ കോട്ടക്കൽ ഫൈനലിൽ

സീസണിൽ മറ്റൊരു ഫൈനലിൽ കൂടി എത്തിയിരിക്കുകയാണ് സബാൻ കോഴിക്കോട്. ഇന്ന് ഇരിക്കൂർ സെവൻസിൽ ഉഷാ തൃശ്ശൂരിനെ മറികടന്നാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് എത്തിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു സബാന്റെ വിജയം. മികച്ച ഡിഫൻസീവ് പ്രകടനം കണ്ട മത്സരത്തിൽ നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറന്നിരുന്നില്ല. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-4ന് സബാൻ വിജയിക്കുകയായിരുന്നു. സബാന്റെ നാലാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങൾ സബാൻ നേടിയിട്ടുണ്ട്.

ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആകും സബാൻ കോട്ടക്കൽ നേരിടുക. ലിൻഷാ മണ്ണാർക്കാടിനെ സെമിയിൽ വീഴ്ത്തി ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്. റോയൽ ട്രാവൽസിന്റെ ആറാം ഫൈനൽ ആണിത്. നാലു കിരീടങ്ങൾ ഇതിനകം റോയൽ നേടിയിട്ടുണ്ട്.