സീരി എ കൊറോണ കാരണം നിർത്തിവെച്ച സാഹചര്യത്തിൽ ഇറ്റലിയിലെ ഫുട്ബോൾ കലണ്ട ആകെ തകിടം മറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒരു മാസത്തിലധികം കാലം ലീഗ് റദ്ദാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം കഴിഞ്ഞ് കളി നടത്തിയാൽ ഫിക്സ്ചർ പൂർത്തിയാക്കാൻ കഴിയില്ല എന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ എന്ത് ചെയ്യണം എന്ന് ചിന്തയിലാണ് ഇറ്റാലിയൻ ഫുട്ബോൾ.
ഇപ്പോൾ ഉള്ള പോയന്റ് നില വെച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് കിരീടം നൽകാം എന്നൊരു ചർച്ച് ഉയർന്നു. എങ്കിലും പ്ലേ ഓഫാണ് നല്ലത് എന്നൊരു വാദമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ലീഗിലെ ആദ്യ നാലു സ്ഥാനങ്ങളിലും ഉള്ളവരെ വെച്ചാകും പ്ലേ ഓഫ് നടക്കുന്നു എങ്കിൽ നടക്കുക. 50 വർഷങ്ങൾക്ക് മുന്നെ ഇത്തരം ഇരു സംഭവം ഇറ്റലിയിൽ നടന്നത്. 1963ൽ പ്ലേ ഓഫ് ആയിരുന്നു കിരീടം ആർക്കെന്ന് തീരിമാനം ആക്കിയത്. അന്ന് പോയന്റ് തുല്യമായത് കൊണ്ടാണ് പ്ലേ ഓഫ് നടത്തിയത്. ഇത്തവണ പ്ലേ ഓഫ് നടകുകയാണെങ്കിൽ അറ്റലാന്റ്, യുവന്റസ്, ഇന്റർ മിലാൻ, നാപോളി എന്നിവരാകും പ്ലേ ഓഫിൽ ഏറ്റുമുട്ടുക. പക്ഷെ ഇത് പ്രാരംഭ ചർച്ച മാത്രമാണ്. ലീഗ് പുനരാരംഭിക്കും എന്നാണ് എല്ലാവരും ഇപ്പോഴും കരുതുന്നത്.