“ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ളത്, അവരില്ലായെങ്കിൽ കളിയും നിർത്തി വെക്കണം” – പെപ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് പകരുന്ന അവസ്ഥയിൽ ഇംഗ്ലണ്ടിലും ഉടൻ നിയന്ത്രണങ്ങൾ വരും എന്ന് പെപ് ഗ്വാർഡിയോള സൂചന നൽകി. ഇപ്പോൾ ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ സ്റ്റേഡിയങ്ങളിൽ ആരാധകർ ഇല്ലാതെയാണ് കളി നടത്തുന്നത്. ഇറ്റലിയിൽ മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതേ പോലെ ഇംഗ്ലണ്ടിലും കാര്യങ്ങൾ ആകാൻ അധികം താമസം ഉണ്ടാകില്ല എന്ന ആശങ്ക ഗ്വാർഡിയോള പങ്കുവെച്ചു.

സ്റ്റേഡിയം അടച്ചിട്ട് കളിക്കുകയാണെങ്കിൽ അത് ഒന്നോ രണ്ടോ മത്സരത്തിന് വേണ്ടി മാത്രമാകണം. അതിൽ കൂടുതൽ ആണെങ്കിൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഫുട്ബോൾ ആരാധകർക്ക് ഉള്ളതാണ് അവരില്ലാതെ കളിക്കുന്നതിൽ അർത്ഥമില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. പക്ഷെ ഫുട്ബോൾ അധികൃതർ പറഞ്ഞാൽ എങ്ങനെയും കളിക്കും എന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു.