യൂറോപ്യൻ പ്രതീക്ഷ നിലനിർത്തി ജയം കണ്ടു ഫിയരന്റീന

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെനെസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഫിയരന്റീന തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷ നിലനിർത്തി. നിലവിൽ ആറാം സ്ഥാനത്തുള്ള അവർ യൂറോപ്പ ലീഗ് യോഗ്യത ആണ് ലക്ഷ്യം വക്കുന്നത്.

മത്സരത്തിൽ വലിയ ആധിപത്യം ആണ് ഫിയരന്റീന പുലർത്തിയത് എങ്കിലും അധികം ഗോളുകൾ നേടാൻ അവർക്ക് ആയില്ല. മുപ്പതാം മിനിറ്റിൽ ആഴ്‌സണലിൽ നിന്നും ലോണിൽ കളിക്കുന്ന ലൂകാസ് ടൊറെയിര നേടിയ ഗോളിൽ ആണ് ഫിയരന്റീന ജയം കണ്ടത്. പരാജയം വെനെസിയെ തരം താഴ്ത്തലിലേക്ക് കൂടുതൽ അടുപ്പിച്ചു.