അവസാന നിമിഷം തോൽവി വഴങ്ങി വാട്ഫോർഡ്, പ്രീമിയർ ലീഗിൽ നിലനിൽക്കാം എന്ന പ്രതീക്ഷ അവസാനിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ഫോർഡ് ഹൃദയം തകർത്തു ജയം പിടിച്ചെടുത്തു ബ്രന്റ്ഫോർഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വാട്ഫോർഡിനെ ബ്രന്റ്ഫോർഡ് തോൽപ്പിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ 15 മത്തെ മിനിറ്റിൽ ലോങ് ത്രോയിൽ നിന്നു ലഭിച്ച അവസരം ക്രിസ്റ്റിയൻ നോർഗാർഡ് ലക്ഷ്യം കണ്ടതോടെ ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചു വാട്ഫോർഡ്.

രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ വാട്ഫോർഡ് സമനില കണ്ടത്തി. ഇസ്മയിൽ സാറിന്റെ പാസിൽ നിന്നു ഇമ്മാവുവൽ ഡെന്നിസ് ആണ് അവരുടെ സമനില ഗോൾ നേടിയത്. സമനില എന്നുറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ വിജയഗോൾ പിറക്കുക ആയിരുന്നു. ക്രിസ്റ്റിയൻ എറിക്സന്റെ ഫ്രീക്കിക്കിൽ നിന്നു ജാൻസൻ ഹെഡറിലൂടെ വാട്ഫോർഡ് ഹൃദയം തകർക്കുക ആയിരുന്നു. അവസരങ്ങൾ മുതലാക്കാൻ വാട്ഫോർഡിന് സാധിക്കാതെ വന്നത് അവർക്ക് വിനയായി. നിലവിൽ 19 സ്ഥാനത്ത് ആണ് വാട്ഫോർഡ്. അതേസമയം പ്രീമിയർ ലീഗിൽ അടുത്ത സീസണിലും ഏതാണ്ട്‌ സ്ഥാനം ബ്രന്റ്ഫോർഡ് ഉറപ്പിച്ചു.