ഇന്റർ മിലാൻ താരം സെൻസിയുടെ പരിക്ക് ഗുരുതരമല്ല എന്ന് ടീം അറിയിച്ചു. കഴിഞ്ഞ ദിവസം യുവന്റസിനെതിരായ മത്സരത്തിനിടെ ആയിരുന്നു സെൻസിക്ക് പരിക്കേറ്റത്. അന്ന് രണ്ടാം പകുതിയിൽ ആയിരുന്നു സെൻസിക്ക് പരിക്കേറ്റത്. മസിൽ ഇഞ്ച്വറിൽ ആണെന്ന് രണ്ടാഴ്ചക്കകം താരത്തിന് തിരിച്ചുവരാൻ ആകുമെന്നും ഇന്റർ അറിയിച്ചു.
എന്നാൽ ഇറ്റലിയുടെ മത്സരങ്ങളിൽ സെൻസി ഉണ്ടാവില്ല. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഗ്രീസിനെ നേരിടാൻ ഇരിക്കുകയാണ് ഇറ്റലി. ഈ സീസണിൽ സസുവോളയിൽ നിന്ന് ഇന്ററിൽ എത്തിയ സെൻസി ഇതുവരെ മൂന്നു ഗോളുകൾ ഇന്ററിനായി നേടിയിട്ടുണ്ട്.