സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം, ഇറ്റാലിയൻ സൂപ്പർ കപ്പിന് സൗദിയൊരുങ്ങുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സൂപ്പർ കപ്പിന് സൗദി അറേബ്യായൊരുങ്ങുന്നു. ഇറ്റാലിയൻ സൂപ്പർ കപ്പിൽ ചാമ്പ്യന്മാരായ യുവന്റസ് – എ.സി മിലാനെയാണ് നേരിടുന്നത്. സൂപ്പർ കപ്പിനായുള്ള സ്റേഡിയത്തിലേക്കുള്ള സ്ത്രീ പ്രവേശനം ഇറ്റാലിയൻ മാധ്യമങ്ങൾ വിവാദമാക്കിയിരുന്നു. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക സെക്ഷനിൽ ഇരിപ്പിടം ഒരുക്കി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംഘാടകർ.

സൗദിയിൽ സൂപ്പർ കോപ്പ നടത്തരുതെന്നാവശ്യപ്പെട്ട് ഇറ്റാലിയൻ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റുകൾ ക്യാമ്പെയിനുകൾ സംഘടിപ്പിച്ചിരുന്നു. സൗദിയിലെ നിയമനുസരിച്ച് ജിദ്ദയിലും റിയാദിലും ദമാമിലും പ്രത്യേക സെക്ഷനുകളിലായി വനിതാ ആരാധകരെ പ്രവേശിപ്പിക്കാറുണ്ട്. ജനുവരി 16 നാണ് മിലാനും യുവന്റസും തമ്മിലുള്ള സൂപ്പർ കപ്പ് നടക്കുക.