ചെസ്‌നിക്ക് യുവന്റസിൽ പുത്തൻ കരാർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് ഗോൾ കീപ്പർ ചെസ്‌നിയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2024 വരെ ഇറ്റാലിയൻ ക്ലബ്ബിൽ തന്നെ തുടരും. നിലവിൽ അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആണ് താരം. 2017 ൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിൽ നിന്നാണ് താരം യുവന്റസിൽ എത്തിയത്. പോളണ്ട് ദേശീയ താരമാണ് ചെസ്നി.

ആഴ്സണൽ യൂത്ത് ടീം വഴി കരിയർ ആരംഭിച്ച താരം 2009 ൽ ആണ് സീനിയർ കരിയർ ആരംഭിച്ചത്‌. പിന്നീട് ബ്രെന്റ് ഫോഡിൽ ലോണിൽ കളിച്ച താരം 2015 ൽ റോമയിൽ ലോണിൽ എത്തിയാണ് സീരി എ കരിയർ ആരംഭിച്ചത്. രണ്ട് വർഷം റോമയിൽ തിളങ്ങിയതോടെയാണ് താരത്തെ സ്വന്തമാക്കാൻ യുവന്റസ് തീരുമാനിച്ചത്. 2017 ൽ യുവന്റസിൽ എത്തിയ താരം ബുഫണിന് പിറകിൽ ആയിരുന്നെങ്കിലും പിന്നീട് ഒന്നാം നമ്പർ ഗോളി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 12 മില്യൺ യൂറോയോളമാണ് യുവന്റസ് ആഴ്സണലിന് താരത്തിനായി നൽകിയത്. 2009 മുതൽ പോളിഷ് ദേശീയ ടീമിലും അംഗമാണ് ചെസ്നി.