ഐസാളിന് വീണ്ടും വിജയം!!

- Advertisement -

റിലഗേഷൻ ഭീഷണിയിൽ നിന്ന് ഐസാൾ കരകയറുന്നു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ഐസാൾ ഇന്ന് ട്രാവുവിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഐസാളിന്റെ വിജയം. ഐസാളിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ അബ്ദുലയ് കൊനൗട്ട നേടിയ ഇരട്ട ഗോളുകളാണ് വിജയത്തിലേക്ക് നയിച്ചത്.

അവസാന 15 മിനുട്ടിൽ ആയിരുന്നു അബ്ദുലയ് ഗോളുകൾ നേടിയത്. ഐസാളിന് ഇത് തുടർച്ചയായ രണ്ടാം ജയമാണെങ്കിൽ ട്രാവുവിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണിത്. ഈ വിജയത്തോടെ ഐസാൾ ഈസ്റ്റ് ബംഗാളിനെയും മറികടന്ന് ലീഗിൽ ഒമ്പതാം സ്ഥാനത്തെത്തി. ട്രാവു ലീഗിൽ നാലാമതാണ് ഉള്ളത്.

Advertisement