ഇറ്റലിയിൽ നാളെ മുതൽ ക്ലബുകൾ പരിശീലനത്തിന് ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗവണ്മെന്റിന്റെ അനുവാദം കിട്ടിയതോടെ ഇറ്റലിയിൽ ക്ലബുകൾ പരിശീലനത്തിന് ഇറങ്ങാൻ തീരുമാനിച്ചു. സീരി എ ക്ലബായ സസുവോളയാണ് തങ്ങൾ നാളെ മുതൽ പരിശീലനത്തിനിറങ്ങും എന്ന് ഔദ്യോഗികമായി അറിയിച്ചത്. പരിശീലനത്തിന് ഇറങ്ങും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ ക്ലബാണ് സസുവോള. എമിലിയ രൊമാഗ്ന റീജിയണിലാണ് സസുവോള ക്ലബ് വരുന്നത്. ഈ മേഖലയിൽ ഉള്ള ക്ലബുകൾക്ക് പരിശീലനം തുടങ്ങാം എന്ന് ഗവണ്മെന്റ് പറഞ്ഞിരുന്നു.

ഇതേ മേഖലയിൽ ഉള്ള സ്പാലും പാർമയും ഉടൻ പരിശീലനൻ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമൂഹ അകലം പാലിച്ചായിരിക്കും പരിശീലനം ആദ്യ ഘട്ടത്തിൽ നടക്കുക. പരിശീലബ ഗ്രൗണ്ടിലെ പൊതു ഇടങ്ങൾ താരങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. ജിം സ്വന്തം വീട്ടിലെ തന്നെ ഉപയോഗിക്കുന്നത് തുടരാൻ ആണ് നിർദ്ദേശം.