ഇന്ന് സാമ്പ്ഡോറിയയെ കീഴ്പ്പെടുത്തിയാൽ യുവന്റസിന് സീരി എ കിരീടം ഉയർത്താം. അതിനൊപ്പം യുവന്റസ് പരിശീലകൻ സാരിക്ക് ഒരു റെക്കോർഡും കുറിക്കാം. സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകനായി സാരി മാറും. 61 വയസ്സും ആറ് മാസവും പ്രായമുള്ള സാരിക്ക് തന്റെ കരിയറിലെ ആദ്യ ലീഗ് കിരീടമാകും ഇത്. പരിശീലക കരിയറിൽ സാരി ഇതിനു മുമ്പ് ആകെ നേടിയത് ചെൽസിക്ക് ഒപ്പം ഒരു യൂറോപ്പ ലീഗ് കിരീടം മാത്രമായിരുന്നു.
മുമ്പ് 1983ൽ 60ആം വയസ്സിൽ റോമയെ ലീഗ് കിരീടത്തിലേക്ക് നയിച്ച നിൽസ് ലൈദോം ആണ് ഇപ്പോൾ ഏറ്റവും പ്രായം കൂടിയ കിരീട ജേതാവ്. നിൽസ് ലൈദോം 1979ൽ മിലാനൊപ്പവും കിരീടം നേടിയിട്ടുണ്ട്. 1990ൽ സാമ്പ്ഡോറിയക്ക് കിരീടം നേടിക്കൊടുത്ത ബോസ്കോവും അറുപതാം വയസ്സികായിരുന്നു സീരി എ കിരീടം പരിശീലകൻ എന്ന നിലയിൽ സ്വന്തമാക്കിയത്.