ബെൻ സ്റ്റോക്‌സുമായി താരതമ്യം ചെയ്യാൻ പറ്റിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ഇല്ലെന്ന് ഗംഭീർ

- Advertisement -

ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സുമായി താരതമ്യം ചെയ്യാൻ പറ്റിയ ഒരു താരം പോലും ഇന്ത്യൻ ടീമിൽ ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ടി20യിലും താരം പുറത്തെടുത്ത പ്രകടനങ്ങൾ മറ്റാർക്കും പുറത്തെടുക്കാൻ കഴിയില്ലെന്നും ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.

നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമല്ല ലോക ക്രിക്കറ്റിൽ ബെൻ സ്റ്റോക്‌സുമായി താരതമ്യം ചെയ്യാൻ പറ്റിയ മറ്റൊരു താരമില്ലെന്നും ഗംഭീർ പറഞ്ഞു. ബെൻ സ്റ്റോക്സിനെ പോലെ ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും പന്തെറിയുകയും ചെയുന്ന ഒരാളെ ടീമിൽ ലഭിക്കുകയെന്നത് ഏതൊരു ടീമിന്റെയും ക്യാപ്റ്റന്റെയും സ്വപ്‍നമാവുമെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന് വേണ്ടി ആഷസിലും ലോകകപ്പിലും ബെൻ സ്റ്റോക്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Advertisement