സാരി ലാസിയോയിൽ 2025വരെ തുടരും

20220602 230116

പരിശീലകൻ മൗറിസിയോ സാരി 2025 ജൂൺ വരെയുള്ള പുതിയ കരാർ ഒപ്പിട്ടതായി ഇറ്റാലിയൻ ക്ലൻ ലാസിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീസണിൽ 3.5 മില്യൺ യൂറോ വേതനം നൽകുന്ന കരാറിലാണ് സാരി ഒപ്പുവെച്ചത്. കഴിഞ്ഞ സമ്മറിൽ ആണ് സാരി ചുമതലയേറ്റത്, അദ്ദേഹത്തിന്റെ മുൻ കരാർ 2023 ജൂൺ വരെയായിരുന്നു.

തന്റെ ആദ്യ സീസണിൽ സാരി ലാസിയോയെ സീരി എയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. അവർ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. 63കാരനായ സാരി മുമ്പ് നാപ്പോളി, ചെൽസി, യുവന്റസ് എന്നിവിടങ്ങളിൽ വിജയം കണ്ടെത്തിയിരുന്നു.

Previous articleനേഷൻസ് ലീഗിൽ സ്ലൊവേനിയയെ തോൽപ്പിച്ചു സ്വീഡൻ
Next articleപോഗ്ബയെ യുവന്റസിൽ കാത്തിരിക്കുന്ന പുതിയ ഉത്തരവാദിത്തങ്ങളാണ് എന്ന് ഡെൽ പിയേറൊ