നേഷൻസ് ലീഗിൽ സ്ലൊവേനിയയെ തോൽപ്പിച്ചു സ്വീഡൻ

Screenshot 20220603 035649

യുഫേഫ നേഷൻസ് ലീഗിൽ സ്ലൊവേനിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു സ്വീഡൻ. പന്ത് കൈവശം വക്കുന്നതിൽ സ്വീഡിഷ് മുൻതൂക്കം കണ്ടെങ്കിലും അവസരങ്ങൾ ഏതാണ്ട് തുല്യമായാണ് ഇരു ടീമുകളും സൃഷ്ടിച്ചത്.

39 മത്തെ മിനിറ്റിൽ വിക്ടർ ക്ലാസനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എമിൽ ഫോർസ്ബർഗ് ആണ് സ്വീഡന് മുൻതൂക്കം നൽകിയത്. 88 മത്തെ മിനിറ്റിൽ മറ്റിയാസ്‌ സാൻബർഗിന്റെ പാസിൽ നിന്നു മികച്ച സോളോ ഗോളിലൂടെ ദേജൻ കുലുസെവിസ്കിയാണ് സ്വീഡിഷ് ജയം പൂർത്തിയാക്കിയത്.

Previous articleഗോളടി തുടർന്ന് ഹാളണ്ട്, സെർബിയെ വീഴ്ത്തി നോർവെ
Next articleസാരി ലാസിയോയിൽ 2025വരെ തുടരും