പോഗ്ബയെ യുവന്റസിൽ കാത്തിരിക്കുന്ന പുതിയ ഉത്തരവാദിത്തങ്ങളാണ് എന്ന് ഡെൽ പിയേറൊ

Newsroom

Pogba
Download the Fanport app now!
Appstore Badge
Google Play Badge 1

പോൾ പോഗ്ബയുടെ തിരിച്ചുവരവ് വാർത്തയിൽ സന്തുഷ്ടവാൻ ആയ ഇതിഹാസ താരം ഡെൽ പിയേറോ പക്ഷെ പോഗ്ബയ്ക്ക് ക്ലബിൽ ഇത്തവണ പഴയ റോൾ ആകില്ല എന്ന് ഓർമ്മിപ്പിക്കുന്നു.

“ടൂറിനിലെ തന്റെ ആദ്യ വരവിൽ പോൾ ചെറുപ്പമായിരുന്നു. അന്ന് പിർലോ, വിഡാൽ, മാർച്ചിസിയോ എന്നിവരാൽ പോഗ്ന സംരക്ഷിക്കപ്പെട്ടിരുന്നു” ഡെൽ പിയേറോ പറയുന്നു. “എന്നാൽ ഇപ്പോൾ പോഗ്ബ യുവന്റസിൽ യുവതാരങ്ങൾ പിന്തുടരേണ്ട കളിക്കാരനായിരിക്കണം. ഇക്കുറി വലിയ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടാകും.” അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു, അത് അവനെ ഒരു കളിക്കാരൻ എന്ന നിലയിൽ വലുതാക്കിയിട്ടുണ്ട് എന്നും ഡെൽ പിയേറോ പറഞ്ഞു.