നാപോളിയോട് വിടപറയാൻ അവസരം ലഭിച്ചില്ല – സാരി

നാപോളിയോട് വിടപറയാൻ അവസരം ലഭിച്ചില്ലെന്ന് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയയുടെ മൗറിസിയോ സാരി. നാപോളിയിലെ താരങ്ങളോടും ക്ലബ്ബിന്റെ ആരാധകരായ നേപ്പിൾസിലെ ജനങ്ങളോടും വിടപറയാൻ അവസരം ലഭിക്കാതിരുന്നത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. കഴിഞ്ഞ സീസണിൽ നാപോളിയെ പരിശീലിപ്പിച്ച സാരി 91 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് ഇറ്റാലിയൻ ലീഗിൽ ഫിനിഷ് ചെയ്തത്. 2015 മുതൽ 2018 വരെ നാപോളിയുടെ പരിശീലകനായിരുന്നു സാരി.

നാപോളി തന്നെ പുറത്താക്കിയത് അറിഞ്ഞത് ടിവിയിലൂടെയാണ് താനറിഞ്ഞത്. ഇറ്റാലിയൻ കിരീടം ഉയർത്താൻ നാപോളിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കാർലോ അഞ്ചലോട്ടിയെ ടീമിൽ എത്തിക്കുന്നതിന്റെ ഭാഗമായി നാപോളി മൗറിസിയോ സാരിയെ പുറത്താക്കുകയാണ് ചെയ്തത്. പിന്നീടാണ് ചെൽസിയുടെ പരിശീലക സ്ഥാനം മൗറിസിയോ സാരി ഏറ്റെടുക്കുന്നത്.

Previous articleഅരങ്ങേറ്റത്തിൽ ഗോളടിച്ച് ഷുൾസ് , പെറുവിനെതിരെ ജർമ്മനിക്ക് ജയം
Next articleതുടക്കം ഗംഭീരം!! മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അടിച്ചു കൂട്ടിയത് 12 ഗോളുകൾ