അരങ്ങേറ്റത്തിൽ ഗോളടിച്ച് ഷുൾസ് , പെറുവിനെതിരെ ജർമ്മനിക്ക് ജയം

ജർമ്മനിയോട് പൊറുത്തി തോറ്റ് പെറു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി പെറുവിനെ പരാജയപ്പെടുത്തിയത്. ആദ്യം ലീഡ് നേടിയതിനു ശേഷമാണ് ആതിഥേയർക്ക് മുന്നിൽ പെറു അടിയറവ് പറഞ്ഞത്. ജർമ്മനിക്ക് വേണ്ടി നിക്കോ ഷുൾസും ജൂലിയൻ ബ്രാൻഡും ഗോളുകൾ നേടി . പ്രതിരോധ താരം ലൂയിസ് അഡ്വിൻകുളയാണ് പെറുവിന്റെ ഗോൾ നേടിയത്.

ഇരു ടീമുകൾക്കും നിരവധിയവസരങ്ങളാണ് മത്സരത്തിൽ ഉടനീളം ലഭിച്ചത്. ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് പകരം ആന്ദ്രേ ടെർ സ്റ്റെയ്ഗനായിരുന്നു ജർമ്മനിയുടെ വലകാത്തത്. ഫർഫാന്റെയും കുയേവയുടെയും മികച്ച പ്രകടനം അഡ്വിൻകുളയുടെ ഗോളിന് വഴിയൊരുക്കി. ഇരുപത്തിരണ്ടാം മിനുട്ടിൽ പെറു ലീഡ് നേടി.

എന്നാൽ മൂന്നു മിനുട്ടിനുള്ളിൽ ജർമ്മനി സമനില നേടി. ടോണി ക്രൂസിന്റെ അസിസ്റ്റിൽ ജൂലിയൻ ബ്രാൻഡായിരുന്നു ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിക്കവെയാണ് ഹോം ഗ്രൗണ്ടിൽ വെച്ച് ജർമ്മനിക്ക് വേണ്ടിയുള്ള കന്നി ഗോൾ നേടി നിക്കോ ഷുൾസ് ജർമ്മൻ വിജയം ഉറപ്പിച്ചത്.

 

Previous articleലോക ചാമ്പ്യന്മാർ ഓറഞ്ച് പടയെ തോൽപ്പിച്ചു
Next articleനാപോളിയോട് വിടപറയാൻ അവസരം ലഭിച്ചില്ല – സാരി