മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിൽ നിരാശയില്ല എന്ന് സാഞ്ചസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച കാലത്തെ ഓർത്ത് നിരാശയില്ല എന്ന് ചിലിയൻ ഫോർവേഡ് അലക്സിസ് സാഞ്ചസ്. ഇപ്പോൾ ഇന്റർ മിലാനിൽ എത്തിയ സാഞ്ചെസ് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനായിരുന്നു എന്നു പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടാനായിരുന്നു ആഗ്രഹം. അത് നടക്കാത്തതിൽ മാത്രമേ നിരാശയുള്ളൂ. സാഞ്ചസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്കധികം അവസരം ലഭിച്ചിരുന്നില്ല. ഒരു മത്സരത്തിൽ 60 മിനുട്ട് കളിക്കും അടുത്ത മത്സരത്തിൽ കളിക്കുകയേ ഇല്ല എന്ന നിലയിലായിരുന്നു മാഞ്ചസ്റ്ററിലെ എന്റെ കരിയർ. അതെന്തു കൊണ്ടാണെന്ന് തനിക്ക് അറിയില്ല. കൂടുതൽ സമയം ലഭിച്ചിരുന്നു എങ്കിൽ മാഞ്ചസ്റ്ററിൽ തനിക്ക് തിളങ്ങാൻ ആവുമായിരുന്നു എന്നും സാഞ്ചെസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നര വർഷം കളിച്ചിട്ടും ഫോമിൽ എത്താൻ സാഞ്ചെസിനായിരുന്നില്ല. ഇപ്പോൾ ലോൺ അടിസ്ഥാനത്തിലാണ് താരം ഇന്റർ മിലാനിൽ എത്തിയിരിക്കുന്നത്.