മുൻ റോമ പരിശീലകൻ ഇനി സാമ്പ്ഡോറിയക്ക് ഒപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മിലാനിലേക്ക് പോയ പരിശീലകൻ മാർക്കോ ജിയാമ്പോളോയ്ക്ക് പകരക്കാരനെ സാമ്പ്ഡോറിയ എത്തിച്ചു. മുൻ റോമ പരിശീലകൻ ഉസേബിയോ ഡി ഫ്രാൻസെസ്കോ ആണ് സാമ്പ്ഡോറൊയയുടെ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ റോമ പുറത്താക്കിയ ശേഷം ഒരു ക്ലബിന്റെയും ചുമതല ഫ്രാൻസെസ്കോ ഏറ്റെടുത്തിരുന്നില്ല.

49കാരനായ ഫ്രാൻസെസ്കോ 2022 വരെയുള്ള കരാറാണ് ഒപ്പുവെച്ചത്‌. റോമയ്ക്ക് മുമ്പ് സസുവോളയെയും ഫ്രാൻസെസ്കോ പരിശീലിപ്പിച്ചിട്ടുണ്ട്. റോമയെ ഒരു സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിച്ച പരിശീലകനാണ് ഡി ഫ്രാൻസെസ്കോ. റോമയ്ക്കും ഇറ്റലിക്കായും കളിച്ചിട്ടുള്ള മധ്യനിര താരം കൂടിയാണ് ഇദ്ദേഹം.