“കേരളം തന്റെ മണ്ണ്, ബ്ലാസ്റ്റേസിനായി കളിക്കുക എന്നത് തന്റെ സ്വപ്നം” – രാഹുൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ രാഹുൽ കെ പി തന്റെ കുറേ കാലമായുള്ള ആഗ്രഹം ആണ് പൂവണിഞ്ഞത് എന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് ചെറുപ്പം മുതൽ തന്റെ ആഗ്രഹമായിരുന്നു എന്ന് രാഹുൽ കെ പി പറഞ്ഞു. കേരളം തന്റെ നാടാണെന്നും അതുകൊണ്ട് തന്നെ ഈ ക്ലബിനു വേണ്ടി കളിക്കുന്നത് സന്തോഷം നൽകുന്നു എന്നും താരം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കുന്ന ഗംഭീര അന്തരീക്ഷത്തിൽ കളിക്കുന്നതിന് കാത്തിരിക്കുകയാണെന്നും തൃശ്ശൂരുകാരൻ രാഹുൽ പറഞ്ഞു. അവസാന രണ്ടു സീസണുകളിൽ ഇന്ത്യൻ ആരോസിന്റെ അറ്റാക്കിങ് നീക്കങ്ങളിൽ പ്രധാന പങ്ക് വഹിച്ച താരമാണ് രാഹുൽ. കേരള ബ്ലാസ്റ്റേഴ്സിന്റെയും ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരിക്കും രാഹുൽ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.