ബെന്റകുർ 2024വരെ യുവന്റസിൽ തുടരും

ഉറുഗ്വേ മധ്യനിര താരമായ ബെന്റകുർ യുവന്റസിൽ തുടരും. താരം യുവന്റസുമായി പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. ഇതോടെ 2024 വരെ ബെന്റകുർ യുവന്റസിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി. രണ്ട് സീസൺ മുമ്പ് ബോക ജൂനിയേഴ്സിൽ നിന്നായിരുന്നു ബെന്റകുർ യുവന്റസിൽ എത്തിയത്. രണ്ട് വർഷത്തിൽ രണ്ട് ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയൻ കപ്പും ബെന്റകുർ യുവന്റസിനൊപ്പം നേടി.

21കാരനായ ബെന്റകുർ ഇതിനകം തന്നെ കരിയറിൽ നാല് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണ ബോമ ജൂനിയേഴ്സിനൊപ്പമായിരുന്നു ലീഗ് കിരീടം നേടിയത്.