മൂന്ന് ലീഗുകളിൽ ടോപ് സ്കോറർ ആകുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

20210524 023316
- Advertisement -

സീരി എ സീസൺ അവസാനിച്ചപ്പോൾ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത് മാത്രമല്ല ഒപ്പം വേറൊരു സന്തോഷം കൂടെ യുവന്റസ് ആരാധകർക്ക് ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിൽ ടോപ് സ്കോറർ ആയി സീസൺ അവസാനിപ്പിക്കുക കൂടെ ചെയ്തു. ഇതിനു മുമ്പ് രണ്ട് സീസണിൽ യുവന്റസിൽ കളിച്ചപ്പോഴും ഈ പുരസ്കാരം നേടാൻ റൊണാൾഡോക്ക് ആയിരുന്നില്ല. ഇത്തവണ 29 ഗോളുകൾ ആണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ ലീഗിൽ നേടിയത്.

23 ഗോളുകൾ ഉള്ള ലുകാകു ആണ് റൊണാൾഡോക്ക് ബഹുദൂരം പിറകിലായി രണ്ടാമത് ഉള്ളത്. 2007/08 സീസണിൽ ഡെൽ പിയേറൊക്ക് ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം സീരി എയിൽ ടോപ് സ്കോറർ ആകുന്നത്. ഈ നേട്ടത്തോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ മൂന്ന് ലീഗിലും ടോപ് സ്കോറർ പട്ടം നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. മുമ്പ് റയൽ മാഡ്രിഡിനൊപ്പം ലാലിഗയിലും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇംഗ്ലണ്ടിലും റൊണാൾഡോ ടോപ് സ്കോറർ ആയിട്ടുണ്ട്.

Advertisement