ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരും, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ഇല്ല

- Advertisement -

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ അവസാന ദിവസങ്ങളിൽ സജീവമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായും പി എസ് ജിയുമായും റൊണാൾഡോ ചർച്ചകൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയല്ല എന്ന് പ്രമുഖ ട്രാൻസ്ഫർ സ്പെഷ്യലിസ് ഫാബ്രിസിയോ റൊമാനോ പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരും എന്ന് ക്ലബിന് ഉറപ്പുണ്ട് എന്നും യുവന്റസ് വിടുന്നതിനെ കുറിച്ച് റൊണാൾഡോ ആലോചിക്കുന്നു പോലും ഇല്ല എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. റൊണാൾഡോ കരാറിനെ ബഹുമാനിക്കും എന്നും പി എസ് ജിയിൽ നിന്നോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നോ കാര്യമായ ചർച്ചകൾ ഒന്നും നടക്കുന്നില്ല എന്നും ഫബ്രിസിയോ പറഞ്ഞു.

Advertisement